ഒരു സമയം ഒരു ഗോൾ! കൊച്ചിയിൽ മഞ്ഞപ്പടയെ നിശബ്ദരാക്കി പെരേര ഡയസ്

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഓരോ നേട്ടത്തിനും കഴിഞ്ഞ രാത്രി അതി തീവ്രമായി ആഘോഷിച്ച കളിക്കാരിൽ ഒരാളാണ് ബംഗളൂരുവിന്റെ ജോർജെ പെരേര ഡയസ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേര ഡയസ്, കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു. പെരേര ഡയസ് ഗോൾ നേടിയ ശേഷവും, ബംഗളൂരു നേടിയ മറ്റു ഗോളുകൾക്കും അദ്ദേഹം തീവ്രമായി ആഘോഷിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ

പ്രകോപിപ്പിക്കുന്ന സെലിബ്രേഷൻ ആണ് പെരേര ഡയസ് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബംഗളൂരുവിനെ മുൻപിൽ എത്തിച്ച ശേഷം പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പരിഹസിക്കും വിധം ആഘോഷിച്ചു. ശേഷം, മെൻഡസ് ബംഗളൂരുവിനെ ലീഡ് സമ്മാനിച്ച വേളയിൽ, ബെഞ്ചിൽ ഉണ്ടായിരുന്ന പെരേര ഡയസ് സന്തോഷം അടക്കാൻ ആകാതെ ഓടി നടന്നു. മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളുന്നതിന് വേണ്ടി ബംഗളൂരുവിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പെരേര ഡയസിനെയാണ് ഉപയോഗിച്ചത്. 

Ads

എന്നാൽ, എന്തുകൊണ്ടായിരിക്കും പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ ഇത്രമാത്രം രോഷം കൊണ്ടത്. തീർച്ചയായും, കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മുംബൈയിൽ പെരേര ഡയസ് എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് എതിരെ മഞ്ഞപ്പട ആരാധകർ സോഷ്യൽ മീഡിയയിലും മറ്റും മോശം പരാമർശങ്ങളും വെല്ലുവിളികളും നടത്തിയിരുന്നു. ബംഗളൂരു മത്സരത്തിന്റെ മുൻപും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അർജന്റീന താരത്തെ വെല്ലുവിളിക്കുകയും മറ്റും ചെയ്തിരുന്നു. ഇതിന്റെ അനന്തരഫലമായിട്ടാകണം

പെരേര ഡയസിന് കേരള ബ്ലാസ്റ്റേഴ്സിനോടും ബ്ലാസ്റ്റേഴ്സ് ആരാധകരോടും ഇത്രമാത്രം വിരോധം ഉണ്ടാകാൻ കാരണം. എന്നാൽ മത്സരശേഷം പ്രതികരിക്കവേ, “എവേ ഗ്രൗണ്ടിൽ വലിയ മൂന്ന് പോയിന്റുകൾ. ഇതാണ് വഴി, ഇനിയും ഒരുപാട് ജോലികൾ മുന്നിലുണ്ട്,” എന്ന് മാത്രമാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി എട്ട് ഗോളുകൾ നേടിയ പെരേര ഡയസ്, ശേഷം ഇതിനോടകം കേരള ബ്ലാസ്റ്റേഴ്സിനെതിരെ 5 ഗോളുകൾ നേടിയിട്ടുണ്ട്. Perera Diaz mocked Kerala Blasters fans

Bengaluru FCISLKerala Blasters