Site icon

പ്രീമിയർ ലീഗ് ഇന്ന്: മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ രണ്ടാം മത്സരം

Premier League action resumes week 2 Saturday 2024 fixtures

ഇംഗ്ലീഷ് പ്രീമിയർ ലീഗ് രണ്ടാം വാര മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ടോട്ടൻഹാം തുടങ്ങിയ ടീമുകൾ ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രൈറ്റൺ  & ഹോവ് ആൽബിയോണിനെ നേരിടും. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ട് ആയ ഫാൽമർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

Advertisement

മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈറ്റനും അവരുടെ കഴിഞ്ഞ മത്സരം വിജയിച്ചവരാണ്. മാഞ്ചസ്റ്റർ ഫുൾഹാമിനെ (1-0) പരാജയപ്പെടുത്തിയപ്പോൾ, ബ്രൈറ്റൻ എവർട്ടനെ (3-0) പരാജയപ്പെടുത്തിയിരുന്നു. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 7:30 -ന് അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് കിക്കോഫ് ആകും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഇപ്സ്വിച്ച് ടൗണിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നേരിടും. മാഞ്ചസ്റ്റർ സിറ്റി അവരുടെ ആദ്യ മത്സരത്തിൽ

Advertisement

ചെൽസിക്കെതിരെ (2-0) വിജയിച്ചപ്പോൾ, ഇപ്സ്വിച്ച് ലിവർപൂളിനോട് (2-0) പരാജയം നേരിടുകയാണ് ഉണ്ടായത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസും വെസ്റ്റ് ഹാം യുണൈറ്റഡും ഏറ്റുമുട്ടും. ഇരു ടീമുകളും അവരുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം, എവർട്ടനെ ടോട്ടൻഹാം ഹോട്ട്സ്പർ സ്റ്റേഡിയത്തിൽ നേരിടും. ടോട്ടൻഹാം അവരുടെ ആദ്യ മത്സരത്തിൽ ലെസിസ്റ്റർ സിറ്റിയുമായി സമനിലയിൽ ആയിരുന്നു. 

Advertisement
Advertisement

സതാംപ്റ്റൺ – നോട്ടിങ്ഹാം ഫോറസ്റ്റ്, ഫുൾഹാം – ലെസിസ്റ്റർ സിറ്റി മത്സരങ്ങളും ഇന്ന് 7:30 ന് നടക്കും. ഇന്നത്തെ അവസാന മത്സരത്തിൽ ആഴ്സനൽ ആസ്റ്റൻ വില്ലയുമായി ഏറ്റുമുട്ടും. വില്ല പാർക്കിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 10 മണിക്ക് കിക്കോഫ് ആകും. ആഴ്സനൽ അവരുടെ ആദ്യ മത്സരത്തിൽ വോൾവ്സിനെതിരെ (2-0) വിജയം സ്വന്തമാക്കിയപ്പോൾ, അസ്റ്റൺ വില്ല വെസ്റ്റ് ഹാമിനെതിരെ (2-1) വിജയം നേടിയിരുന്നു. ഗംഭീരമായ മത്സരങ്ങളാണ് ഇന്ന് പ്രീമിയർ ലീഗ് ആരാധകരെ കാത്തിരിക്കുന്നത്. Premier League action resumes week 2 Saturday 2024 fixtures

Advertisement
Exit mobile version