സാഞ്ചോ സ്റ്റെർലിങ്, ഉഗാർത്തെ!! പ്രീമിയർ ലീഗ് ട്രാൻസ്ഫർ ഡെഡ്‌ലൈൻ ട്രാൻസ്ഫറുകൾ ഗംഭീരം

പ്രീമിയർ ലീഗ് 2024/25 ട്രാൻസ്ഫർ ജാലകം അവസാനിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം, ആരാധകർക്ക് സർപ്രൈസ് നൽകുന്ന ഒരുപിടി നീക്കങ്ങൾ ആണ് ഇംഗ്ലീഷ് ഫുട്ബോൾ ലോകത്ത് നടന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് വിംഗർ ആയിരുന്ന റഹീം സ്റ്റർലിങ്ങിനെ ആഴ്സനൽ സ്വന്തമാക്കി. നേരത്തെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള 

സ്റ്റർലിങ്ങിനെ ലോൺ അടിസ്ഥാനത്തിൽ ആണ് ആഴ്സനൽ സ്‌ക്വാഡിൽ എത്തിച്ചിരിക്കുന്നത്. നോർത്ത് ലണ്ടൻ ക്ലബ്ബിന്റെ മുന്നേറ്റ നിരയിൽ, സ്റ്റർലിങ്ങിന്റെ പരിചയസമ്പത്ത് വരും സീസണിൽ മുതലാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉറുഗ്വായൻ മിഡ്‌ഫീൽഡർ മാനുവൽ ഉഗാർതയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമനിൽ നിന്ന് 5 വർഷത്തെ കരാറിൽ ആണ് ഉഗാർതയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തിരിക്കുന്നത്. 

Ads

കഴിഞ്ഞ മണിക്കൂറിൽ നടന്ന ശ്രദ്ധേയമായ മറ്റൊരു നീക്കം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ജേഡൻ സാഞ്ചോയെ ചെൽസി സ്വന്തമാക്കിയതാണ്. 24-കാരനായ യുവ താരത്തെ ലോൺ അടിസ്ഥാനത്തിലാണ് ചെൽസി ട്രാൻസ്ഫർ ഡെഡ്ലൈനിൽ സൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഈ കോൺട്രാക്ട് ഭാവിയിൽ സ്ഥിരപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റാലിയൻ ഫുട്ബോളർ ഫെഡറികോ ചീസയെ 4 വർഷത്തെ കോൺട്രാക്ടിൽ  

പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ സൈൻ ചെയ്തു. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം $16.5 മില്യൺ ചെലവഴിച്ചാണ് 26-കാരനായ താരത്തെ ലിവർപൂൾ സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്കോട്ട്ലൻഡ് മിഡ്ഫീൽഡർ ആയിരുന്ന മക്ടോമിനയെ ഇറ്റാലിയൻ ക്ലബ്ബ് നപ്പോളിയും, ഇംഗ്ലീഷ് സ്ട്രൈക്കർ ഇവാൻ ടോണിയെ സൗദി അറേബ്യൻ ക്ലബ്ബ് അൽ അഹ്ലിയും സൈൻ ചെയ്തു. പിഎസ്ജിയിൽ നിന്ന് സ്പാനിഷ് മിഡ്ഫീൽഡർ കാർലോസ് സോളറിനെ വെസ്റ്റ്ഹാം യുണൈറ്റഡ് ലോൺ അടിസ്ഥാനത്തിൽ എത്തിച്ചു. Premier League transfer deadline day late deals and loan moves

Manchester UnitedPremier LeagueTransfer News