Site icon

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴ്‌പ്പെടുത്തി തിരിച്ചുവരവ്, ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബി മേളം

Punjab FC rise in the 2024-25 Indian Super League

Punjab FC rise in the 2024-25 Indian Super League: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗംഭീരമായ തിരിച്ചുവരവിന്റെ പാതയിലാണ് പഞ്ചാബ് എഫ്സി. ഐ-ലീഗ് 2022-23 സീസൺ ജേതാക്കളായ പഞ്ചാബ്, 2023-24 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം കുറിച്ചു. തങ്ങളുടെ ആദ്യ സീസൺ എന്നതിനാൽ തന്നെ, അതിന്റെ പോരായ്മകൾ പഞ്ചാബിന് ഉണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ എല്ലാം തന്നെ പരാജയം ഏറ്റുവാങ്ങി പഞ്ചാബ് പോയിന്റ് പട്ടികയിൽ ഏറെ പിറകിലായി. എന്നാൽ, 

Advertisement

സീസൺ അവസാനത്തിലേക്ക് അടുക്കുമ്പോൾ ടീം തിരിച്ചുവരവിന്റെ സൂചന നൽകുകയും, ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങൾ വലിയ ശക്തികളായി മാറും എന്ന് പ്രതീക്ഷ ആരാധകർക്ക് പകരുകയും ചെയ്തു. ക്ലബ്ബിന്റെ ആദ്യ ഐഎസ്എൽ സീസണിൽ അവർ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ, ഇപ്പോൾ പുരോഗമിക്കുന്ന 2024-25 ഐഎസ്എൽ മികച്ച നിലവാരമുള്ള പ്രകടനമാണ് പഞ്ചാബ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ, 

Advertisement

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പഞ്ചാബ് തിരിച്ചുവരവിന് തുടക്കമിട്ടത്. തുടർന്നങ്ങോട്ട് പഞ്ചാബിന്റെ തേരോട്ടമാണ് കാണാൻ സാധിച്ചത്. ഏറ്റവും ഒടുവിൽ നിലവിലെ കപ്പ് ജേതാക്കളായ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പഞ്ചാബ് പരാജയപ്പെടുത്തി. ഇതോടെ ശ്രദ്ധേയമായ ഒരു താരതമ്യം ഇന്ത്യൻ ഫുട്ബോൾ ആരാധകരെ അതിശയിപ്പിച്ചു. അതായത്, 2024 നവംബർ 26 -ലെ മുംബൈയ്ക്കെതിരായ ജയം നേടിയതോടെ, 8 കളികളിൽ നിന്ന് 5 വിജയങ്ങളും മൂന്ന് പരാജയങ്ങളും ആണ് പഞ്ചാബിന്റെ സമ്പാദ്യം. ഇതിൽ 9 ഗോളുകൾ സ്കോർ ചെയ്തപ്പോൾ, 5 ഗോളുകൾ മാത്രമാണ് വഴങ്ങിയിരിക്കുന്നത്. അതേസമയം, 

Advertisement
Advertisement

2023 നവംബർ 26, കൃത്യം ഒരു വർഷം മുന്നത്തെ പഞ്ചാബിന്റെ നില പരിശോധിച്ചാൽ, അവർ എത്രമാത്രം മികച്ചതായി മാറിയിരിക്കുന്നു എന്ന് കാണാൻ സാധിക്കും. 2023-ൽ ഇതേ തീയതിയിൽ 7 കളികളിൽ നിന്ന് ഒരു വിജയം പോലും നേടാൻ ആകാത്ത സാഹചര്യത്തിൽ ആയിരുന്നു പഞ്ചാബ്. ആകെ മൂന്ന് സമനിലകളും നാല് പരാജയങ്ങളും ആയിരുന്നു അന്ന് പഞ്ചാബിന്റെ സമ്പാദ്യം. മാത്രമല്ല സ്കോർ ചെയ്ത ഗോളുകളെക്കാൾ 8 ഗോളുകൾ അധികം വഴങ്ങുകയും ചെയ്തിരുന്നു. ആ പഞ്ചാബ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന ശക്തികളിൽ ഒന്നായി മാറിയടത്താണ്, ആ ടീമിന്റെ കളിക്കാരുടെയും മാനേജ്മെന്റിന്റെയും ദൃഢനിശ്ചയം കാണാൻ സാധിക്കുന്നത്. 

Advertisement
Exit mobile version