Site icon

തിരുവോണനാളിൽ ജീസസ് അവതരിച്ചിട്ടും രക്ഷയില്ല, ലൂക്ക മാന്ത്രികതയിൽ നിലംപൊത്തി കേരള ബ്ലാസ്റ്റേഴ്‌സ്

Punjab FC spoils Kerala Blasters ISL opener in Kochi

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരം നിരാശാജനകമായ ഫലം ആണ് നൽകിയിരിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തുടർച്ചയായി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മൈതാനം നിറച്ച് കളിക്കുകയായിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. 

Advertisement

ശേഷം, രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള ശ്രമങ്ങൾ ഇരു ടീമുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും, മത്സരത്തിലെ ആദ്യ ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പഞ്ചാബ് താരം ലിയോൺ അഗസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ മുഹമ്മദ് സഹീഫ് ബോക്സിൽ വീഴ്ത്തിയതിന് പഞ്ചാബിന് ലഭിച്ച പെനാൽറ്റി കിക്ക്, ലൂക്ക മാച്ചൻ കൃത്യമായി വലയിൽ എത്തിച്ചതോടെ കൊച്ചിയിലെ മഞ്ഞപ്പട നിശബ്ദരായി. 

Advertisement

എന്നാൽ, കളിയുടെ 90+2 ഇഞ്ചുറി മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അരങ്ങേറ്റക്കാരൻ ആയ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഒരു സൂപ്പർ ഹെഡറിലൂടെ ഗോൾ കണ്ടെത്തി ടീമിനെ സമനിലയിൽ എത്തിച്ചത് കൊച്ചിയിലെ ആരാധക കൂട്ടത്തെ ആവേശ തിമിർപ്പിൽ ആക്കി. എന്നാൽ, ആ സന്തോഷത്തിന് ദീർഘായുസ്സ് ഉണ്ടായില്ല. 90+5-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാരുടെ ഭാഗത്തുനിന്ന് സംഭവിച്ച അനാസ്ഥ മുതലെടുത്ത് പഞ്ചാബിന്റെ ഫിലിപ്പ് മിർസ്ലാക് ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തു. 

Advertisement
Advertisement

ഇതോടെ ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടാൻ വിധി മുഴങ്ങി. കൊച്ചിയിൽ തങ്ങളുടെ ടീം വിജയിക്കാൻ കാത്തുനിന്ന ആരാധകരെ നിരാശയിലാക്കി, 2-1 എന്ന സ്കോർ ലൈനിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് കഴിഞ്ഞ സീസണിന് സമാനമായി കീഴടങ്ങി. കഴിഞ്ഞ സീസണിലും കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. Punjab FC spoils Kerala Blasters ISL opener in Kochi

Advertisement
Exit mobile version