രാഹുൽ കെപി കൊച്ചിയിൽ കളിക്കരുത്!! ഒഡിഷക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വ്യവസ്ഥ

ഇന്ത്യൻ സൂപ്പർ ലീഗിൽ 2025-ലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് (ജനുവരി 13) കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ സീസണിൽ ഇരു ടീമുകളും നേരത്തെ ഒഡീഷയിൽ ഏറ്റുമുട്ടിയപ്പോൾ, മത്സരം 2-2 സമനിലയിൽ കലാശിക്കുകയായിരുന്നു. അതേസമയം, ഇരു ടീമുകൾ തമ്മിലുള്ള സീസണിലെ രണ്ടാമത്തെ മത്സരത്തിന് കളം ഒരുങ്ങുമ്പോൾ 

മലയാളി താരം രാഹുൽ കെ പി ശ്രദ്ധേയനാവുകയാണ്. നേരത്തെ, ഒഡിഷയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ കളിച്ച രാഹുൽ, ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒഡിഷയിലേക്ക് ചേക്കേറുകയും അവരുടെ കഴിഞ്ഞ മത്സരത്തിൽ (ചെന്നൈയിനെതിരെ) അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കൊച്ചിയിൽ കളിക്കുമോ എന്നതായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സംശയം. 

Ads

എന്നാൽ, രാഹുലിന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കൊച്ചിയിൽ ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. രാഹുലിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് – ഒഡിഷ കരാറിലെ ‘നോൺ-അപ്പിയറൻസ്’ ക്ലോസ് ആണ് ഇതിന് കാരണം. അതായത്, ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് എതിരെ രാഹുലിനെ കളിപ്പിക്കരുത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വ്യവസ്ഥ ഒഡിഷ നേരത്തെ തന്നെ അംഗീകരിച്ചതാണ്. അതേസമയം, രാഹുലിനെ ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷക്ക് കളിപ്പിക്കണം എന്ന് നിർബന്ധമാണെങ്കിൽ 

അതിന് അവർ വലിയ തുക നൽകേണ്ടി വരും. രാഹുലോ, ഒഡിഷയോ നേരത്തെ ഒപ്പുവെച്ച കോൺട്രാക്ടിന് വിരുദ്ധമായി, ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ മലയാളി താരത്തിന് കളിക്കണം എന്നത് നിർബന്ധമാണെങ്കിൽ, ഒഡിഷ ‘അപ്പിയറൻസ് ഫീ’ നൽകേണ്ടി വരും. എന്നാൽ, നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, രാഹുൽ കെ പി  ഒഡിഷക്ക്‌ വേണ്ടി ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കില്ല. Rahul KP will not play against Kerala Blasters

Rahul KP cannot play against Kerala Blasters this season due to a clause that has been included by KBFC in the transfer agreement. Odisha can still field Rahul but for a big price. Rahul KP cannot take field against Kerala Blasters FC due to a ‘non-appearance’ clause agreed by Odisha FC. However, the player or club can take the decision to go ahead and play after paying a certain ‘appearance fee’.

Kerala BlastersOdisha FCRahul KP