കഴിഞ്ഞ കാലങ്ങളിലായി നിരവധി മികച്ച ഗോൾകീപ്പർമാർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രതിപാദനരായ ഇന്ത്യൻ ഗോൾകീപ്പർമാരും, പ്രമുഖ വിദേശ ഗോൾകീപ്പർമാരും ഉൾപ്പെടുന്നു. മികച്ച യുവ ഗോൾകീപ്പർമാരെ കണ്ടെത്തി, വളർത്തിക്കൊണ്ടുവന്ന് ഇന്ത്യൻ ഫുട്ബോളിന് സമ്മാനിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം വലുതാണ്. ഇക്കൂട്ടത്തിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ
മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്. തൃശൂർകാരനായ സച്ചിൻ 2020-2023 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമാവുകയും, തുടർന്ന് 2023-2024 സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നെങ്കിലും, ഐഎസ്എൽ അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. എന്നാൽ, തന്റെ ആദ്യ ഐഎസ്എൽ സീസണിൽ തന്നെ ടീമിന്റെ പ്രധാന ഗോൾകീപ്പർ ആയി സച്ചിൻ സുരേഷ് മാറിയിരുന്നു.
സച്ചിനിൽ ടീമും ആരാധകരും അർപ്പിച്ച പ്രതീക്ഷ അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. 31-ാം നമ്പർ ജേഴ്സി ആണ് കഴിഞ്ഞകാലങ്ങളിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ ധരിച്ചിരുന്നത്. എന്നാൽ, 2024-2025 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 1-ാം നമ്പർ ജേഴ്സി ആയിരിക്കും സച്ചിൻ സുരേഷ് ധരിക്കുക. കഴിഞ്ഞ കാലയളവിൽ നിരവധി പ്രമുഖ ഗോൾകീപ്പർമാർ ബ്ലാസ്റ്റേഴ്‌സിന്റെ 1-ാം നമ്പർ മഞ്ഞ ജഴ്സി ധരിച്ചിട്ടുണ്ട്. 2015/16 സീസണിൽ അയർലണ്ട് ഗോൾകീപ്പർ ഗ്രഹാം സ്റ്റാക്ക് ആണ് ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ 1-ാം നമ്പർ മഞ്ഞ ജേഴ്സി ധരിച്ചത്. പിന്നീട്, ഇംഗ്ലീഷ് ഗോൾകീപ്പർ
Nothing held back, giving it his all 🕸️#KBFC #KeralaBlasters pic.twitter.com/Sfd1woqUou
— Kerala Blasters FC (@KeralaBlasters) August 26, 2024
പോൾ റച്ചുബ്ക 2017/16 സീസണിൽ 1-ാം നമ്പർ ജേഴ്സിയുടെ കാര്യത്തിൽ സ്റ്റാക്കിന്റെ പിൻമുറക്കാരനായി. 2018/19 കാലയളവിൽ ഇന്ത്യൻ ഗോൾകീപ്പർ ധീരജ് സിംഗ് 1-ാം നമ്പർ ജഴ്സി ധരിച്ചപ്പോൾ, തുടർന്ന് ബിലാൽ ഖാൻ (2019-2021), കരഞ്ജിത്ത് സിംഗ് (2021-2024) എന്നിവരും ബ്ലാസ്റ്റേഴ്സിന്റെ 1-ാം നമ്പർ ജേഴ്സിയുടെ പാരമ്പര്യം പിന്തുടർന്നു. ഇപ്പോൾ, സച്ചിൻ സുരേഷും ക്ലബ്ബിന്റെ ഈ എലൈറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. Sachin Suresh named the new number one goalkeeper of Kerala Blasters