ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ടോപ് ഗോൾസ്‌കോററായി സുനിൽ ഛേത്രി, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ റെക്കോർഡിനൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദ് എഫ് സിക്കെതിരായ മത്സരത്തിൽ ബംഗളൂരു എഫ് സി 3-0 ത്തിന് വിജയിച്ചപ്പോൾ, ബംഗളൂരുവിനായി സുനിൽ ഛേത്രി രണ്ട് ഗോളുകൾ സ്കോർ ചെയ്തു. 57-ാം മിനിറ്റിൽ പകരക്കാരനായി മൈതാനത്ത് എത്തിയ ഛേത്രി, ആദ്യം പെനാൽറ്റി സ്പോട്ടിൽ നിന്നും, പിന്നീട് ഇഞ്ചുറി മിനിറ്റ് ഒരു സൂപ്പർ ഹെഡർ ഗോളും നേടി. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ

ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരൻ ആയി മാറിയിരിക്കുകയാണ് ഈ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം. 156 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് 63 ഗോളുകൾ ആണ് സുനിൽ ഛേത്രി നിലവിൽ നേടിയിരിക്കുന്നത്. ഈ നേട്ടത്തോടെ ഐഎസ്എൽ ഇതിഹാസമായ ബർത്തലോമ്യു ഒഗ്ബെഷേക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ടോപ്പ് സ്കോറർ പട്ടം പങ്കിടുകയാണ് സുനിൽ ഛേത്രി. മുംബൈ സിറ്റിയിലൂടെയാണ് സുനിൽ ഛേത്രി ഐഎസ്എൽ യാത്ര ആരംഭിച്ചത്. 

Ads

രണ്ട് സീസണുകൾ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ച ചേത്രി, പിന്നീട് ബംഗളുരു എഫ്സിയുമായി ദീർഘകാല കരാറിൽ ഏർപ്പെടുകയായിരുന്നു. അതേസമയം, നൈജീരിയൻ താരമായ ബർത്തലോമ്യു ഒഗ്ബെഷേ, 2018-19 സീസണിൽ ആണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയത്. മുൻ പിഎസ്ജി താരമായിരുന്ന ബർത്തലോമ്യു ഒഗ്ബെഷേ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 39-കാരനായ ബർത്തലോമ്യു ഒഗ്ബെഷേ ഇതിനോടകം ഫുട്ബോളിൽ നിന്ന് വിരമിച്ചതിനാൽ, 

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ടോപ്പ് ഗോൾസ്കോറർ എന്ന പദവി ഒറ്റയ്ക്ക് നേടാൻ സുനിൽ ഛേത്രിക്ക് ഇനിയും അവസരം ഉണ്ട്. 40-കാരനായ സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് അടുത്തിടെ വിരമിച്ചിരുന്നെങ്കിലും, ക്ലബ്ബ് ഫുട്ബോളിൽ ഇപ്പോഴും മികച്ച ഫോമിൽ തുടരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ടോപ്പ് 10 ഗോൾ സ്കോറർമാരെ പരിശോധിച്ചാൽ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം (29) പത്താം സ്ഥാനത്ത് ഉള്ളതായി കാണാം. ഈ കനേഡിയൻ ഫുട്ബോളർ, കേരള ബ്ലാസ്റ്റേഴ്സിന് പുറമേ അത്ലെറ്റികൊ ഡി കൊൽക്കത്ത, പൂനെ സിറ്റി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. Sunil Chhetri equals Ogbeche record top goalscorer in ISL

Kerala BlastersRecordSunil Chhetri