Site icon

തൃശൂരിൽ ഇന്ന് ഫുട്‍ബോൾ മേളത്തിന് തുടക്കം!! സികെ വിനീതിന്റെ സംഘത്തിന് താരസമ്പന്നമായ ലോഞ്ചിങ്

Super League Kerala Thrissur Magic FC launches with star-studded event

പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ ടീമുകൾ എല്ലാം തന്നെ ആവേശകരമായ ഒരുക്കങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ സ്ക്വാഡിൽ ചേർക്കുന്നതിനൊപ്പം, താരപ്പൊലിമയോടുകൂടിയ ലോഞ്ചിങ് ഇവന്റുകൾ ആണ് ഓരോ ടീമുകളും നടത്തുന്നത്. ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിന്റെ ഭാഗമായി, പല ടീമുകളും സിനിമ താരങ്ങളെ അണിനിരത്തിയാണ് ലോഗോ പ്രകാശനം 

Advertisement

ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ അറേഞ്ച് ചെയ്യുന്നത്. ഇന്ന് തൃശ്ശൂർ മാജിക് എഫ്സിയുടെ ഒഫീഷ്യൽ ലോഞ്ച് ഇവന്റ് നടക്കാൻ പോവുകയാണ്. കേന്ദ്ര മന്ത്രിയും തൃശ്ശൂർ എംപിയും ആയ സുരേഷ് ഗോപി മുഖ്യ അതിഥിയായി എത്തുന്ന പ്രോഗ്രാമിൽ, നടൻ നിവിൻ പോളിയും പങ്കുചേരും. ഓഗസ്റ്റ് 27 വൈകിട്ട് 3:00 മണിക്ക്, വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ നടന്ന 

Advertisement

തൃശൂർ മാജിക് എഫ്സിയുടെ ലോഗോ പ്രകാശനത്തിൽ മുൻ ഇന്ത്യൻ ഫുട്ബോളർ ഐ എം വിജയൻ, നടൻ നരൈൻ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ പങ്കു ചേർന്നിരുന്നു. മുൻ ഇന്ത്യൻ ഫുട്ബോളർ സി കെ വിനീത് ഉൾപ്പെടെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് തൃശ്ശൂർ മാജിക് എഫ് സി പ്രഥമ സൂപ്പർ ലീഗ് കേരള സീസണ് ഒരുങ്ങുന്നത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സി കെ വിനീത് ആണ് തൃശ്ശൂർ ടീമിന്റെ ഐക്കൺ താരം. ടീമിന്റെ മുഖ്യ പരിശീലകനായി

Advertisement
Advertisement

ജിയോവാന്നി സ്കാനുവിനെ നിയമിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സ്ക്വാഡിലെ കൂടുതൽ കളിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ആണ് സാധ്യത. ഇതിനോടകം തന്നെ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ മലപ്പുറം എഫ്സി ഗംഭീര സൈനിങ്ങുകൾ നടത്തി കേരള ഫുട്ബോളിനെ ഞെട്ടിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സ കൊച്ചിയും വലിയ സാന്നിധ്യമായി മാറുന്നു. കണ്ണൂർ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് ടീമുകളും മികച്ച മുന്നൊരുക്കത്തിലാണ്. Super League Kerala Thrissur Magic FC launches with star-studded event

Advertisement
Exit mobile version