കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്: ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങുന്ന മലയാളി ഗോൾഡൻ സ്റ്റാർ
ഡ്യുറണ്ട് കപ്പ് 2024-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യാത്ര ക്വാർട്ടർ ഫൈനലിൽ അവസാനിച്ചെങ്കിലും, 133-ാം ഡ്യുറണ്ട് കപ്പ് ടൂർണമെന്റിന്റെ ഗോൾഡൻ താരം ഒരു മലയാളിയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ ക്ലബ്ബ് ചരിത്രത്തിലെ ആദ്യ ട്രോഫി നേടിയപ്പോൾ, ടീമിനെ അതിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് തൃശ്ശൂർ സ്വദേശിയായ ജിതിൻ മഠത്തിൽ സുബ്രൻ എന്ന് ജിതിൻ എംഎസ് ആണ്. സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരള ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച ജിതിൻ, 2017-ൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ ഇടം നേടി. […]