“ഞങ്ങളുടെ പോരാട്ടം അവരുടെ തീരുമാനങ്ങൾക്കെതിരെയാണ്” കടുത്ത രീതിയിൽ പ്രതിഷേധിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മോശം അവസ്ഥയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോകുന്നത്. സീസണിൽ ഇതുവരെ കളിച്ച ആകെ 11 മത്സരങ്ങളിൽ, വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചത്. നിലവിൽ 11 കളികളിൽനിന്ന് 11 പോയിന്റുകൾ മാത്രം സമ്പാദ്യമുള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് ദയനീയ പ്രകടനം നടത്തുന്നതിനാൽ, കടുത്ത നിലപാട് എടുത്തിരിക്കുകയാണ് ആരാധകർ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തിയാണ് ആരാധകർ. മറ്റു ഇന്ത്യൻ ക്ലബ്ബുകൾക്ക് […]