ഒരു നാഴികക്കല്ല് പൂർത്തിയാക്കി വെർനറും സ്ലാവനും !! കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കോച്ചുമാർ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഡിസംബർ 22 ഞായറാഴ്ച മൊഹമ്മദൻസിനെതിരായ മത്സരത്തിലൂടെ നിർണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിലെ രണ്ടുപേർ. 10 വർഷത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിൽ, ചില പരിശീലകർ മാത്രമാണ് ദീർഘകാലം ടീമിനൊപ്പം തുടർന്നിട്ടുള്ളത്. ഇക്കൂട്ടത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ ദീർഘകാലമായി തുടരുന്ന രണ്ടുപേരാണ് വെർനർ മാർട്ടെൻസും സ്ലാവൻ പ്രൊഗോവെക്കിയും. ഇവർ ഇപ്പോൾ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. 2021-ലാണ് ബെൽജിയം കാരനായ വെർനർ മാർട്ടെൻസും സെർബിയക്കാരനായ സ്ലാവൻ പ്രൊഗോവെക്കിയും കേരള […]