ഇന്നത്തെ മത്സരത്തിലെ താരം ആരാണ് ? കേരള ബ്ലാസ്റ്റേഴ്സ് – മൊഹമ്മദൻസ് പ്ലെയർ ഓഫ് ദി മാച്ച് പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം, ഞായറാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബ് മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞപ്പട. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ 3 ഗോളുകളും പിറന്നത്. മുഖ്യ പരിശീലകൻ ആയിരുന്ന മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയതിന് ശേഷം ഉള്ള ആദ്യ മത്സരം, പെർമനന്റ് മുഖ്യ പരിശീലകൻ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ […]