ബ്ലാസ്റ്റേഴ്സിൻ്റെ ബലഹീനതകൾ തുറന്നുകാട്ടപ്പെട്ടു: സ്ക്വാഡ് മികച്ചതാക്കാൻ ആവശ്യമായ 5 പ്രധാന കാര്യങ്ങൾ
കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ, സ്ക്വാഡിൽ അപ്ഡേറ്റുകൾ വരണം എന്ന ആരാധകരുടെ ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. പ്രധാനമായും 5 കാരണങ്ങൾ ആണ് നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പോരായ്മയായി പ്രകടമായി കാണപ്പെടുന്നത്. അവയിൽ ആദ്യത്തേത് കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഗോൾഡൻ ബൂട്ട് വിന്നർ ദിമിത്രിയോസ് ഡയമന്റകോസിനെ വിട്ടുകളഞ്ഞതാണ്. രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഗ്രീക്ക് സ്ട്രൈക്കർ, ടീമിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആണ്. […]