തൃശൂരിൽ ഇന്ന് ഫുട്‍ബോൾ മേളത്തിന് തുടക്കം!! സികെ വിനീതിന്റെ സംഘത്തിന് താരസമ്പന്നമായ ലോഞ്ചിങ്
പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ ടീമുകൾ എല്ലാം തന്നെ ആവേശകരമായ ഒരുക്കങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ സ്ക്വാഡിൽ ചേർക്കുന്നതിനൊപ്പം, താരപ്പൊലിമയോടുകൂടിയ ലോഞ്ചിങ് ഇവന്റുകൾ ആണ് ഓരോ ടീമുകളും നടത്തുന്നത്. ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിന്റെ ഭാഗമായി, പല ടീമുകളും സിനിമ താരങ്ങളെ അണിനിരത്തിയാണ് ലോഗോ പ്രകാശനം ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ അറേഞ്ച് ചെയ്യുന്നത്. ഇന്ന് തൃശ്ശൂർ മാജിക് എഫ്സിയുടെ ഒഫീഷ്യൽ ലോഞ്ച് ഇവന്റ് നടക്കാൻ പോവുകയാണ്. കേന്ദ്ര മന്ത്രിയും തൃശ്ശൂർ എംപിയും […]