Site icon

സ്വീഡിഷ് പരിശീലകന് പകരം പോളിഷ് പരിശീലകന് ചുമതല, കേരള ബ്ലാസ്റ്റേഴ്‌സ് അറിയിപ്പ്

Tomasz Tchorz and TG Purushothaman will take over the responsibility of managing the Kerala Blasters First Team

കഴിഞ്ഞ ദിവസം ആണ് മുഖ്യ പരിശീലകൻ ഉൾപ്പെടെ മൂവംഗ പരിശീലക സംഘത്തെ പുറത്താക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയെ മുഖ്യ പരിശീലകനായി ബ്ലാസ്റ്റേഴ്സ് നിയമിച്ചപ്പോൾ, വലിയ പ്രതീക്ഷ ആയിരുന്നു ആരാധകർക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഇതുവരെ ഈ സീസണിൽ കളിച്ച 12 ഐഎസ്എൽ മത്സരങ്ങളിൽ ആകെ 3 വിജയങ്ങൾ മാത്രമാണ് മഞ്ഞപ്പടക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ക്ലബ്ബ് മാനേജ്മെന്റ് കടന്നത്. 

Advertisement

മുഖ്യ പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെക്കൊപ്പം അദ്ദേഹത്തിന്റെ സഹായികളായ ബിയോൺ വെസ്റ്റ്റോം, ഫ്രെഡറിക്കൊ മൊറെയ്സ് എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. പുതിയ പരിശീലകനെ ഉടൻ കണ്ടെത്തും എന്നും ക്ലബ്ബ് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നിർണായകമായ മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകനെ കണ്ടെത്തുന്നത് വരെ മെയിൻ ടീമിന്റെ ചുമതലകൾ, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഹെഡ് കോച്ച് ആയ ടോമാസ് ടോർസിന് നൽകിയിരിക്കുകയാണ്. മാത്രമല്ല, 

Advertisement

അസിസ്റ്റന്റ് കോച്ച് ആയി ടിജി പുരുഷോത്തമനെയും നിയമിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ഡെവലപ്മെന്റ് ഹെഡ് കൂടി ആണ് ടോമാസ് ടോർസ്. പുതിയ പരിശീലകനെ കണ്ടെത്തുന്നത് വരെ ആണ് പോളിഷ് പരിശീലകനായ ടോമാസ് ടോർസിന് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആയി ചുമതല നൽകിയിരിക്കുന്നത്. അതേസമയം മലയാളി പരിശീലകനായ ടി.ജി പുരുഷോത്തമൻ, 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. നേരത്തെ റിസർവ് ടീം ഹെഡ് കോച്ച് ആയും, പിന്നീട് അസിസ്റ്റന്റ് കോച്ച് ആയും ചുമതല വഹിച്ചു. 

Advertisement
Advertisement

പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണെങ്കിലും, ഡിസംബർ 22 ഞായറാഴ്ച നടക്കാനിരിക്കുന്ന മുഹമ്മദൻസിനെതിരായ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ചുമതല വഹിക്കുക ഇന്റെറിം പരിശീലകനായ ടോമാസ് ടോർസ് ആയിരിക്കും. അതേസമയം, ഡിസംബർ 29-ന് നടക്കാനിരിക്കുന്ന ജംഷദ്പൂരിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ എത്തുമെന്ന് പ്രതീക്ഷിക്കാം. 

Summary: Tomasz Tchorz and TG Purushothaman will take over the responsibility of managing the Kerala Blasters First Team

Advertisement
Exit mobile version