Site icon

പൂജ തന്നെ മരണമാസ്സ് ; ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന മരണമാസ്സിന്റെ പൂജ കഴിഞ്ഞു. വൈറൽ ആയി വീഡിയോ..

Tovino And Basil New Movie Pooja

Tovino And Basil New Movie Pooja: പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹിറ്റ് കോമ്പോ ആണ് നടനും സംവിധായകൻ ബേസിലിന്റെയും നാടനായ ടോവിനോയുടെയും സൗഹൃദം. ഇരുവരെയും ഒരുമിച്ചു കണ്ടാൽ തങ്ങളുടെ പഴയ സ്കൂൾ കാലത്തെ സൗഹൃദങ്ങൾ ഓർമ വരും എന്നാണ് എല്ലാവരും പറയാറുള്ളത്. സിനിമയിലെ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട് കാരണം സൗഹൃദങ്ങളിൽ നിന്നാണ് അതിമനോഹരമായ സിനിമകൾ മലയാളത്തിൽ എല്ലാ കാലത്തും ഉണ്ടായിട്ടുള്ളത്.

Advertisement


വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി കടന്ന് വന്ന് ഇന്നിപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കേറിയ സംവിധായകനും നടനും ഒക്കെയായി മാറിയ ബേസിൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ്. അത് പോലെ തന്നെയാണ് ടോവിനോ തോമസും. മലയാള സിനിമയിലെ മസ്സിൽമാനും ആക്ഷൻ റൊമാന്റിക് രംഗങ്ങൾ മോനോഹരമായി ചെയ്യുന്ന മികച്ച മലയാളം നടനും ആണ് ടോവിനോ. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി സംവിധാനം ചെയ്തത് ബേസിലും നായകൻ ടോവിനോയും ആയിരുന്നു. അന്ന് തുടങ്ങിയതാണ് ഇരുവരുടെയും രസകരമായ സൗഹൃദവും. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ ഒക്കെ തന്നെ വൈറൽ ആകാറുണ്ട്.

Advertisement


ഇപോഴിതാ ഇരുവരും വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്കിടയിൽ നടന്ന രസകരമായ ഒരു സംഭവമാണ് വൈറൽ ആകുന്നത്. പൂജാരി തൊട്ട് വണങ്ങാൻ തീയുമായി വരുകയും കൈ നീട്ടി വണങ്ങാൻ എത്തിയ ടോവിനോയെ കാണാതെ അടുത്ത ആളുടെ അടുത്തേക്ക് പോകുന്നത് വിഡിയോയിൽ കാണാം. ഇത് കണ്ട് കളിയാക്കി ചിരിക്കുന്ന ബേസിലിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. ടോവിനോ തോമസിന്റെ നിർമ്മാണറത്തിൽ പുറത്തിറങ്ങുന്ന മരണമാസിന്റെ പൂജയ്ക്കിടയിൽ ആണ് സംഭവം. ചിത്രത്തിൽ നായകനായി എത്തുന്നത് ബേസിൽ ജോസഫ് ആണ്.
നവാഗതനായ ശിവ പ്രസാദ് ആണ് സംവിധായാകൻ.

Advertisement
Advertisement
Tovino And Basil New Movie Pooja

നടനും സോഷ്യൽ മീഡിയ താരവും ആയ സിജു സണ്ണിയും ശിവ പ്രസാദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടോവിനോ പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫെൽ പോഴാളി പറമ്പിൽ എന്നിവർ ചേർന്നാണ്. രാജേഷ് മാധവൻ, സുരേഷ് കൃഷ്ണ, ബാബു ആന്റണി, സിജു സണ്ണി എന്നിവർ ചേർന്നാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ചെയ്യുന്നത്.

Advertisement
Exit mobile version