ഉസ്മാൻ ആഷിക്കും സന്തോഷ് ട്രോഫി നായകനും പുതിയ തട്ടകത്തിലേക്ക്, ഗംഭീര ട്രാൻസ്ഫർ അപ്ഡേറ്റ്

മലയാളി ഫുട്ബോൾ പ്രേമികൾക്ക്, പ്രത്യേകിച്ച് മലബാർ മേഖലയിൽ വലിയ ആരാധക പ്രീതിയുള്ള വിഭാഗമാണ് സെവൻസ് ഫുട്ബോൾ. പുതിയ സെവൻസ് ഫുട്ബോൾ സീസൺ ആരംഭിക്കാൻ ഇരിക്കവേ, വലിയ സൈനിങ്ങുകൾ ആണ് ക്ലബ്ബുകൾ നടത്തി വരുന്നത്. ‘സെവൻസ് ഫുട്ബോളിലെ ക്രിസ്ത്യാനോ റൊണാൾഡോ’ എന്ന് അറിയപ്പെടുന്ന ഉസ്മാൻ ആഷിക് പുതിയ തട്ടകത്തിലേക്ക്

ചേക്കേറിയിരിക്കുകയാണ്. നിരവധി ടീമുകൾക്ക് വേണ്ടി സെവൻസ് ഫുട്ബോൾ കളിച്ച അനുഭവ സമ്പത്തുള്ള ഉസ്മാൻ ആഷിക്കിനെ കെഡിഎസ് എഫ്സി കിഴിശ്ശേരി ആണ് സൈൻ ചെയ്തിരിക്കുന്നത്. സെവൻസ് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ജനപ്രീതിയുള്ള താരമാണ് ഉസ്മാൻ ആഷിക്. ഉസ്മാൻ ആഷിക്കിന്റെ കളിക്കളത്തിലെ മികവും അനുഭവ സമ്പത്തും ആരാധക പിന്തുണയും തീർച്ചയായും കെഡിഎസ് എഫ്സി കിഴിശ്ശേരിക്ക്‌ വരും സീസണിൽ 

Ads

വലിയ മുതൽക്കൂട്ടാകും. ഇത് കൂടാതെ, കേരള ടീമിനെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറും ആയിരുന്ന മിഥുൻ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിന് വേണ്ടി സൈൻ ചെയ്തതാണ് സെവൻസ് ഫുട്ബോൾ ലോകത്തെ മറ്റൊരു ശ്രദ്ധേയമായ ട്രാൻസ്ഫർ. കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഗോൾ കീപ്പർ, അടുത്ത സെവൻസ് സീസണിൽ യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തിൽ കളിക്കും. മാത്രമല്ല,

പ്രഥമ സൂപ്പർ ലീഗ് കേരള സീസണിന്റെയും ഭാഗമാണ് മിഥുൻ. മലപ്പുറം എഫ്സി ആണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്. അനസ് എടത്തൊടിക്ക, വിക്ടർ മോങ്കിൽ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മലപ്പുറം എഫ്സിയുടെ ഗോൾവല കാക്കുന്നത് മിഥുൻ ആയിരിക്കും. നല്ല ഭാവിയുള്ള താരം കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കാം. Usman Ashik and Santhosh trophy goalkeeper Midhun Kerala sevens football transfer news

ISLKerala BlastersSevens Football