കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രതിഭാധനനായ മിഡ്‌ഫീൽഡർ വിബിൻ മോഹൻ്റെ കരാർ 2029 വരെ നീട്ടി. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന വിബിൻ, 2020-23 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിന്റെ ഭാഗമായിരുന്നു. 2020-22 കാലഘട്ടത്തിൽ ഇന്ത്യൻ ആരോസിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച വിബിൻ, 2023 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ ഭാഗമായി. ശേഷം, ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ
പ്രധാന മത്സരങ്ങളിൽ തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഈ തൃശൂർകാരൻ ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതിനോടകം വിബിൻ മോഹനൻ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രധാനമായും ഡിഫൻസിവ് മിഡ്ഫീൽഡ് പൊസിഷനിൽ കളിക്കുന്ന വിബിൻ, മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന്റെ കളികൈകാര്യം ചെയ്യുന്നതിലുപരി ഗോളുകൾ കണ്ടെത്താനും ശ്രമിക്കാറുണ്ട്. ഇതുവരെ ഒരു ഗോളും നാല് അസിസ്റ്റുകളും വിബിൻ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ നേടിയിട്ടുണ്ട്.
2023-24 സീസണിൽ ജീക്സൺ സിംഗ് പരിക്ക് പറ്റി പുറത്തായതോടെ, വിബിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. ടീമിന്റെ കഴിഞ്ഞ സീസണിലെ പ്രധാന ഫ്രീകിക്ക് ടേക്കറും വിബിൻ മോഹനൻ തന്നെ ആയിരുന്നു. ഇപ്പോൾ, 2029 വരെ നീണ്ടുനിൽക്കുന്ന ദീർഘകാല കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സും വിബിനും ഒപ്പു വച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായി കരാർ നീട്ടിയതിന് പിന്നാലെ വിബിൻ മോഹനൻ ഇങ്ങനെ പ്രതികരിച്ചു, “എന്നിൽ വിശ്വസിച്ചതിനും എൻ്റെ വികസനത്തിന് പിന്തുണ നൽകിയതിനും
𝐕𝐢𝐛𝐢𝐧 𝐬𝐡𝐚𝐫𝐞𝐬 𝐡𝐢𝐬 𝐭𝐡𝐨𝐮𝐠𝐡𝐭𝐬 𝐨𝐧 𝐜𝐨𝐧𝐭𝐢𝐧𝐮𝐢𝐧𝐠 𝐡𝐢𝐬 𝐣𝐨𝐮𝐫𝐧𝐞𝐲 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐜𝐥𝐮𝐛 💛✍️#Vibin2029 #KBFC #KeralaBlasters pic.twitter.com/S0avcmX6Pj
— Kerala Blasters FC (@KeralaBlasters) September 18, 2024
ഞാൻ ബ്ലാസ്റ്റേഴ്സിനോട് നന്ദിയുള്ളവനാണ്. ക്ലബ്ബിനൊപ്പം എൻ്റെ യാത്ര തുടരുന്നത് ഒരു അംഗീകാരമാണ്, ടീമിനായി എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ തീരുമാനിച്ചു. കേരളത്തിലെ ആരാധകർ എപ്പോഴും അതിശയിപ്പിക്കുന്നവരാണ്, അവരെ അഭിമാനിതരാക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല.” കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചക്ക് അവസാനം കുറിച്ച്, മഞ്ഞപ്പട ആരാധകരെ അഭിമാനം കൊള്ളിക്കണം എന്ന ലക്ഷ്യം ആണ് വിബിൻ മോഹനൻ ക്ലബുമായുള്ള കരാർ നീട്ടിയതിന് ശേഷം പങ്കുവെച്ചത്. Vibin Mohanan reacts after Kerala Blasters contract extension