പുരോഗമിക്കുന്ന 2025 വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ നീക്കങ്ങളും വളരെ സൂക്ഷ്മതയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ഇതിനോടകം തന്നെ വിൽപ്പനയും വാങ്ങലുമായി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് സജീവമാണ്. ഇപ്പോൾ, ഒരു യുവ ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇദ്ദേഹം ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ട്രയൽസിൽ ചേർന്നു.
വിദേശത്ത് കളിക്കുന്ന ഒരു ഇന്ത്യൻ ഡിഫൈൻഡറെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ വിവാൻ സർത്തോഷ്തിമനേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ ട്രയൽസിന് എത്തിയിരിക്കുന്നത്. 21-കാരനായ സെന്റർ ബാക്ക് താരവുമായി കേരള ബ്ലാസ്റ്റേഴ്സ് ഉടൻ പെർമനെന്റ് കോൺട്രാക്ടിൽ ഒപ്പ് വെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവാൻ സർത്തോഷ്തിമനേഷ് മുംബൈ ആസ്ഥാനമായുള്ള
കെൻക്രെ എഫ്സിയുടെ കളിക്കാരനാണ്. അതേസമയം, അദ്ദേഹം നേരത്തെ സ്പാനിഷ് ലോവർ ഡിവിഷനിൽ കളിച്ചിട്ടുണ്ട്. വിദേശത്ത് കളിച്ച് പരിചയമുള്ള ഈ യുവ പ്രതിഭാസമ്പന്നനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ഒരു ഡൊമസ്റ്റിക് സൈനിംഗ് ഈ ജനുവരിയിൽ നടത്തിക്കഴിഞ്ഞു. ചെന്നൈയിനിൽ നിന്ന്
ബികാശ് യുംനത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. പ്രീ കോൺട്രാക്ട് എഗ്രിമെന്റ് ആണ് ഇദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് ഒപ്പ് വെച്ചിരിക്കുന്നത്. അതായത് അടുത്ത സീസണിന്റെ ആരംഭത്തിൽ മാത്രമേ ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ എത്തുകയുള്ളൂ. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട് പ്രകാരം, മുൻ ഐഎസ്എൽ ചാമ്പ്യൻ ആയിട്ടുള്ള ഒരു ഇന്ത്യൻ താരത്തെ കൂടി കേരള ബ്ലാസ്റ്റേഴ്സ് ഉടൻ സൈൻ ചെയ്യും എന്നുള്ളതാണ്. Vivan Zarthoshtimanesh in trials in Kerala Blasters FC over a potential move
🎖️💣 Vivan Zarthoshtimanesh, 21-year-old defender is currently in trials in Kerala Blasters FC over a potential move. 🇮🇳 @rejintjays36 #KBFC pic.twitter.com/Ims49DaV0O
— KBFC XTRA (@kbfcxtra) January 10, 2025
There were earlier reports that Kerala Blasters are trying to sign an Indian defender playing abroad. Maharashtra native Vivan Zarthoshtimanesh has arrived at Kerala Blasters for trials. Kerala Blasters are expected to sign the 21-year-old centre-back on a permanent contract soon. Vivan Zarthoshtimanesh is a player for Mumbai-based Kenkre FC. Meanwhile, he has previously played in the Spanish lower division.