Site icon

‘അമ്മ’യുടെ നെക്സ്റ്റ് ജനറേഷൻ!! മലയാള സിനിമയുടെ ഭാവി സൂപ്പർ താരങ്ങൾ ഒന്നിച്ചു..!

Young Actors In AMMA Gathered Together

Young Actors In AMMA Gathered Together: മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഗായകനും താരവുമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. മുംബൈയിൽ ജനിച്ചു വളർന്ന സിദ്ധാര്‍ത്ഥ് മേനോന്‍ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലെ ഗായകനയാണ് പ്രശസ്തനായത് . തൈകുടം ബ്രിഡ്ജിന്റെ സഹ സ്ഥാപകൻ കൂടി ആയ അദ്ദേഹം ഫഹദ് ഫാസിൽ നായകനായ നോർത്ത് 21കാതം എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കംകുറിച്ചു. 2015 ഇൽ പുറത്തിറങ്ങിയ റോക്‌സ്റ്റാർ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് അരങ്ങേരിയ സിദ്ധാര്‍ത്ഥ് ജൂൺ, കഥ പറഞ്ഞ കഥ, സോളോ, ജാൻ എ മൻ.. തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

Advertisement

താര സംഘടന ആയ അമ്മയിലെ മെമ്പർ കൂടിയായ താരം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച ഫോട്ടോ ആണ് ഇപ്പോ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. കഴിഞ്ഞ ദിവസം അമ്മ സംഘടനയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനു നടന്ന ഇലക്ഷന് സമയത്ത് താരം എടുത്ത ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, വിനയ് ഫോർട്ട്‌, ജിപി എന്നിവർക്കൊപ്പം അമ്മ ഓഫീസിൽ നിന്നും എടുത്ത ഫോട്ടോ ആണ് താരം പങ്കുവെച്ചിട്ടുള്ളത്. കറുത്ത കൂളിംഗ് ഗ്ലാസ്‌ ധരിച്ചു പുതിയ ലുക്കിൽ നിൽക്കുന്ന നീരജ് മാധവിനെ യും ചിത്രത്തിൽ കാണാം.

Advertisement

അമ്മ സംഘടനയുടെ 30 ആം ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ ഭാഗമാകാൻ സാധിച്ചതിൽ താൻ വളരെ ഭാഗ്യവാൻ ആണെന്നും സിനിമയോടുള്ള ഞങ്ങളുടെ പാഷൻ ആണ് ഞങ്ങളെ ഇവിടെ ഒരുമിപ്പിച്ചതെന്നും സിദ്ധാര്‍ത്ഥ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയിൽ കമെന്റ് ആയി എഴുതിയിരിക്കുന്നു.. ഇത്തവണ താര സംഘടന ആയ അമ്മയുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലും, ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ നേരത്തെ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisement
Advertisement
Young Actors In AMMA Gathered Together

കഴിഞ്ഞ 25 വർഷമായി ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതായിരുന്നു ’ സംഘടന തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. നടൻ സിദ്ദിഖ് ആണ് പുതിയ സെക്രെട്ടറി ആയി അധികാരമേൽകുന്നത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. കലാഭവൻ ഷാജൺ, സുരാജ് വെഞ്ഞാറമൂട്, അനന്യ എന്നിവർ സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റയും മെംബേർസ് ആണ്.

Advertisement
Exit mobile version